---
title: "7 ദിന രാത്രങ്ങൾ അണ്ടലൂരിന് ഇനി ഉത്സവരാവ്."
english_title: "7 days and nights will be a festival for Andalur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184468/7 days and nights will be a festival for Andalur"
published_at: "2024-02-14T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc92934757a_IMG-20240214-WA0116.jpg"
keywords: []
---

# 7 ദിന രാത്രങ്ങൾ അണ്ടലൂരിന് ഇനി ഉത്സവരാവ്.

> **Lead Summary:**  രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് സമാരംഭം കുറിച്ചത്. ശനിയാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ നടക്കും. ഉത്സവത്തെ വരവേൽക്കാൻ ധർമ്മടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഉത്സവകാലത്ത് ഗ്രാമം വ്രതശുദ്ധിയിലായിരിക്കും.

## Article Content

 രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് സമാരംഭം കുറിച്ചത്. ശനിയാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ നടക്കും. ഉത്സവത്തെ വരവേൽക്കാൻ ധർമ്മടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഉത്സവകാലത്ത് ഗ്രാമം വ്രതശുദ്ധിയിലായിരിക്കും.

നാളെ ഉച്ചക്ക് 12ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ താന്ത്രികർമ്മം, നാലിന് കലശപൂജയും രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്ത കൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവയും നടക്കും

.16 ന് രാവിലെ 9 ന് കൊടിയേറ്റവും രാത്രി 11 ന് മേലൂർ മണലിൽ നിന്ന് കുടവരവും നടക്കും.17 ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും.

ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്രം രണ്ടാം ഊരാള നായ തട്ടാലിയത്ത് ഗിരീശനച്ഛൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184468/7 days and nights will be a festival for Andalur)